തുടർഭരണം സംഘടനാ ദൗർബല്യം ഉണ്ടാക്കി; സിപിഎം തിരുവനന്തപുരം സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ടിൽ പരാമർശം

news image
Dec 21, 2024, 5:26 pm GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ  സർക്കാർ പ്രവർത്തനത്തിനെതിരെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അതിരൂക്ഷ വിമർശനം. തുടർഭരണം സംഘടനാ ദൗർബല്യം ഉണ്ടാക്കിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടില്‍ പരാമര്‍ശം. ഭരണത്തിന്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതി സംഭവിച്ചെന്നാണ് വിമര്‍ശനം. പാർട്ടി സംഘടനാ നേതൃത്വം തിരുത്തലിന് തയ്യാറാകണമെന്നും സമ്മേളനത്തിൽ ആവശ്യമുയര്‍ന്നു. ആഭ്യന്തര വകുപ്പിനെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി.

എഡിജിപി എംആർ അജിത് കുമാറിനെ ഡിജിപി സ്ഥാനക്കയറ്റ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് അടക്കമുള്ള നടപടികൾ പാർട്ടി രീതിയല്ല. ആഭ്യന്തര വകുപ്പിനെതിരെയും വിവിധ സേവനങ്ങളുടെ ഫീസ് നിരക്കുകൾ കൂട്ടിയ സർക്കാർ നടപടിക്കെതിരെയും വലിയ വിമർശമമാണ് പ്രതിനിധി സമ്മേളനത്തിൽ ഉയർന്നത്. തുടർ ഭരണം സഖാക്കളിൽ മൂല്യച്യുതി ഉണ്ടാക്കി. സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ നടപടി ഉണ്ടാകുന്നില്ല. മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തതും ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി വളർച്ചയും ഒന്നും തിരിച്ചറിയാൻ കഴിയാതെ പോയി. മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തിട്ടും അറിഞ്ഞവർ പാർട്ടി നേതൃത്വത്തെ അറിയിച്ചില്ലെന്നും വിമർശനമുണ്ടായി.

ഡിവൈഎഫ്ഐ ചാരിറ്റി സംഘടന മാത്രമായെന്നും ജില്ലാ എസ്എഫ്ഐയുടെ ഇപ്പഴത്തെ പോക്കേ് നിയന്ത്രിച്ചേ തീരുവെന്നും സമ്മേളന വേദിയിൽ അഭിപ്രായം ഉയർന്നു. വർഗ്ഗീയതയ്ക്കും തൊഴിലില്ലായ്മക്കുമെതിരെ ഒന്നും ഡിവൈഎഫ്ഐ ചെയ്യുന്നില്ലെന്നാണ് സമ്മേളനത്തിൽ ഉയര്‍ന്ന മറ്റൊരു വിമര്‍ശനം. നഗരസഭാ ഭരണത്തിന് ജില്ലാ സമ്മേളനത്തിൽ തല്ലും തലോടലുമുണ്ടായി. ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് ഉയര്‍ന്ന വിമർശനം. അതേസമയം, മേയറെ വളഞ്ഞിട്ട് ആക്രമിക്കുന്നെന്നും ബിജെപിയും മാധ്യമങ്ങളും മേയറെ വേട്ടയാടുന്നുവെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe