തുറമുഖങ്ങളിലെ ഫീസ്​ നിരക്കുകൾ വർധിപ്പിക്കാൻ ശിപാർശ

news image
Sep 30, 2025, 1:48 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: അ​ദാ​നി പോ​ർ​ട്​​സി​ന്​ കീ​ഴി​ലു​ള്ള വി​ഴി​ഞ്ഞം ഒ​ഴി​കെ സം​സ്​​ഥാ​ന​ത്തെ തു​റ​മു​ഖ​ങ്ങ​ളി​ലെ (​നോ​ൺ മേ​ജ​ർ തു​റ​മു​ഖ​ങ്ങ​ൾ) വി​വി​ധ ഫീ​സ്​ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ശി​പാ​ർ​ശ. ഫീ​സ്​ വ​ർ​ധ​ന​യു​ടെ ക​ര​ട്​ പ​രി​ശോ​ധ​ന​ക്കും അം​ഗീ​കാ​ര​ത്തി​നു​മാ​യി സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ക്കും. 2013 മു​ത​ൽ നി​ര​ക്കു​ക​ളി​ൽ സ​മ​ഗ്ര​മാ​യ പ​രി​ഷ്ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല.

2019 മാ​ർ​ച്ച് എ​ട്ടി​ന്​ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ്​ പ്ര​കാ​രം നി​ശ്ച​യി​ച്ച​താ​ണ്​ നി​ല​വി​ലെ നി​ര​ക്കു​ക​ൾ. ഇ​ത്​ മു​മ്പു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ അ​ഞ്ച്​ ​ശ​ത​മാ​ന വ​ർ​ധ​ന​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ശ്ച​യി​ച്ച​ത്. മ​റ്റ് തു​റ​മു​ഖ​ങ്ങ​ളി​ലെ മാ​ർ​ക്ക​റ്റ് നി​ര​ക്കു​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ കേ​ര​ള​ത്തി​ലെ തു​റ​മു​ഖ​ങ്ങ​ളി​​ലെ സേ​വ​ന നി​ര​ക്കു​ക​ൾ വ​ള​രെ കു​റ​വാ​ണെ​ന്ന്​ മാ​രി​ടൈം ബോ​ർ​ഡ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ണ്ടെ​യ്​​ന​റു​ക​ളു​ടെ ഹാ​ൻ​ഡ്​​ലി​ങ്​ നി​ര​ക്കു​ക​ൾ, ക്രെ​യി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ വാ​ട​ക, സ്​​റ്റോ​റേ​ജ്​ ചാ​ർ​ജു​ക​ൾ, വേ​ബ്രി​ഡ്​​ഡ്​ ചാ​ർ​ജു​ക​ൾ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ നി​ര​ക്കു​ക​ൾ നി​ല​വി​ലു​ള്ള​തി​ൽ നി​ന്ന് ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ശി​പാ​ർ​ശ.

ഇ​ല​ക്​​ട്രി​ക്​ ക്രെ​യി​ൻ​വാ​ട​ക (മൂ​ന്ന്​ ട​ൺ) മ​ണി​ക്കൂ​റി​ന്​ 350 രൂ​പ​യാ​യി​രു​ന്ന​ത്​ 970 ആ​യി ഉ​യ​രും. അ​ഞ്ച്​ ട​ണ്ണി​ന്‍റേ​ത് 555 രൂ​പ​യി​ൽ​നി​ന്ന് 970 ആ​യി വ​ർ​ധി​ക്കും. 20അ​ടി​വ​രെ​യു​ള്ള ക​ണ്ടെ​യ്​​ന​ർ ​ചാ​ർ​ജ്​ (കോ​സ്​​റ്റ​ൽ) 630ൽ ​നി​ന്ന്​ 2000 ​രൂ​പ​യ​യാ​യും വി​​ദേ​ശ ക​പ്പ​ലു​ക​ളു​ടേ​ത്​ 2000ൽ ​നി​ന്ന്​ 4000 ആ​യും ഉ​യ​രും. വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന ഫീ​സും വ​ർ​ധി​ക്കും. ലോ​റി​യു​ടേ​ത്​ 50ൽ ​നി​ന്ന്​ 100 രൂ​പ​യാ​യും മി​നി ലോ​റി​യു​ടേ​ത്​ 45ൽ ​നി​ന്നും 70 ആ​യും കൂ​ടും. വേ​ബ്രി​ഡ്​​ജ്​ നി​ര​ക്ക്​ ആ​റു ച​ക്ര​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടേ​ത്​ 90ൽ ​നി​ന്ന്​ 250 ആ​യി വ​ർ​ധി​ക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe