തിക്കോടി : തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രത്തിലെ കർക്കിടക മാസാചരണം ജൂലായ് 17-ാം തീയതി ആരംഭിക്കുന്നതാണ്. എല്ലാ ദിവസവും കാലത്ത് അഷ്ടദ്രവ്യ ഗണപതിഹോമം ഉണ്ടായിരിക്കും. വൈകീട്ട് ശ്രീ.കെ.കെ. നാരായണൻ രാമായണ പാരായണം നടത്തും. വെള്ളിയാഴ്ചകളിൽ രാത്രി അപ്പ നിവേദ്യത്തോടെ ചുറ്റു വിളക്ക് ഉണ്ടായിരിക്കും. ആഗസ്ത് 15 ന് വിശേഷാൽ വലിയ വട്ടിളം പായസവും ഉണ്ടായിരിക്കും.
കർമ്മങ്ങൾ ക്ഷേത്രം മേൽശാന്തി ശ്രീ കുനിയിൽ ഇല്ലത്ത് ശ്രീകാന്ത് നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്നതാണ്
.