തൃശൂർ ചാവക്കാടും ആറുവരി പാതയിൽ വിള്ളൽ

news image
May 21, 2025, 7:03 am GMT+0000 payyolionline.in

ചാവക്കാട്: നിർമാണം നടക്കുന്ന ദേശീയപാത 66ൽ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തിൽ വിള്ളൽ. നിർമാണം പൂർത്തിയായിവരുന്ന പാലത്തിൽ ടാറിങ് പൂർത്തീകരിച്ച ഭാഗത്ത് അമ്പത് മീറ്റർ നീളത്തിലാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്.

ഇതുവരെ ഗതാഗതത്തിന് തുറന്നുകൊടുക്കാത്ത പാലമാണ് ഇത്. കഴിഞ്ഞ മാസം ഇവിടെ നിർമാണത്തിനിടെ പാലം ഇടിഞ്ഞ് ക്രെയിൻ റോഡിലേക്ക് വീണിരുന്നു. പാലത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്.

മലപ്പുറം കൂരിയാട് ദേശീയപാത തകർന്നതിന് പിന്നാലെ വടക്കൻ കേളത്തിൽ വ്യാപകമായി ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം തലപ്പാറയിൽ ആറുവരിപ്പാതയിൽ വിള്ളലുണ്ടായി.

മലപ്പുറം കൂരിയാട് തിങ്കളാഴ്ച ഉച്ചയോടെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗവും സർവിസ് റോഡും തകർന്നത്. അപകടത്തിൽ രണ്ട് കാറുകൾ തകരുകയും നാല് പേർക്ക് ചെറിയ പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

ചൊവ്വാഴ്ച രാവിലെ കാസർകോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സർവിസ് റോഡ് കനത്ത മഴയിൽ തകർന്നു. ചെമ്മട്ടംവയലിലാണ് സർവിസ് റോഡ് ഒരുഭാഗം പാടെ തകർന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe