തൃശ്ശൂർ പാണഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് അപകടം: നാലുപേർക്ക് പരിക്ക്

news image
Jul 8, 2025, 2:08 pm GMT+0000 payyolionline.in

തൃശ്ശൂർ പാണഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 2 45 ന് ആണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരം.

തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ഭാഗത്താണ് അപകടത്തിൽപ്പെട്ടത്. കാർ അമിത വേഗതയിലായിരുന്നു എന്നാണ് അപകട സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് കാർ ഉയർത്തി കാറിൽ നിന്നും യാത്രക്കാരെ പുറത്തേക്ക് എത്തിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe