തൃശ്ശൂർ പൂരം കലക്കിയതിൽ അന്വേഷണമില്ലെന്ന വിവരാവകാശ റിപ്പോർട്ട്, അന്വേഷിച്ച് മറുപടിയെന്ന് രാജൻ

news image
Sep 20, 2024, 7:00 am GMT+0000 payyolionline.in

തൃശ്ശൂർ : തൃശ്ശൂർ പൂരത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ അന്വേഷണം വേണമെന്നത് തൃശ്ശൂരുകാരുടെ പൊതു ആവശ്യമായിരുന്നുവെന്നും സിപിഐയും ഇത് ആവശ്യപ്പെട്ടിരുന്നുവെന്നും റവന്യൂ മന്ത്രിയും സിപിഐ നേതാവുമായി കെ രാജൻ.തൃശൂർ പൂരം അലങ്കോലമാക്കിയതിൽ അന്വേഷണം വേണമെന്ന് സിപിഐ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.

 

എന്നാൽ തൃശൂർ പൂരം അലങ്കോലമായതിനെപ്പറ്റി മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെ കുറിച്ച് വിവരാവകാശ നിയമം വഴി അന്വേഷിച്ച ചില മാധ്യമങ്ങൾക്ക് ഇത്തരം അന്വേഷണത്തെപ്പറ്റി ഒരു അറിവും ഇല്ലെന്ന മറുപടിയാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ചതെന്നാണ് അറിഞ്ഞത്.

എന്താണ് ഇങ്ങനെ റിപ്പോർട്ട് വന്നതെന്നതെന്നതിൽ വ്യക്തതയില്ല. ഇതേക്കുറിച്ച് അന്വേഷിക്കും. അതിന് ശേഷം മറുപടി നൽകാമെന്നും രാജൻ വിശദീകരിച്ചു. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് തന്നെയാണ് ആവശ്യം. തൃശ്ശൂരിന്റെ വികാരം മുഖ്യമന്ത്രിയോട് ധരിപ്പിച്ചിട്ടുണ്ടെന്നും കെ രാജൻ വ്യക്തമാക്കി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe