കൊയിലാണ്ടി: തെയ്യം തിറയാട്ടം കലാകാരനായ നടേരി കാവുംവട്ടം എടച്ചംപുറത്ത് ചെരിയോണ്ണി പെരുവണ്ണാന് അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു.
നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രം മുതുവോട്ട് ക്ഷേത്രം മരുതൂര്‍ വാഴേക്കണ്ടി നാഗകാളി ക്ഷേത്രം കോലാമ്പത്ത് ഭഗവതി ക്ഷേത്രം പറേച്ചാല്‍ ക്ഷേത്ര എന്നിവിടങ്ങളില്‍ വര്‍ഷങ്ങളോളം വിവിധ തിറകള്‍ കെട്ടിയാടുകയായിരുന്നു. അറിയപ്പെടുന്ന തോറ്റംപാട്ട് കലാകാരന് കൂടിയായിരുന്നു.
ഭാര്യ: മാധവി. മക്കള്‍: വസന്ത, പത്മിനി, നളിനി. മരുമക്കള്‍: ജയദേവന് (കാക്കൂര്‍), സൂരജ് (ചാത്തമംഗലം), പരേതനായ രജീന്ദ്രന്‍ കക്കോടി.
സഹോദരങ്ങള്‍: ദേവി (തൃക്കുറ്റിശേരി), ശ്രീധരന് (തെയ്യം കലാകാരന്), പരേതരായ നാരായണന് മാസ്റ്റര്‍, ഗോവിന്ദന് മാസ്റ്റര്‍, ബാലന്.
സംസ്കാരം ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.