തെരഞ്ഞെടുപ്പിനിടെ ഝാർഖണ്ഡിൽ ഇ.ഡി പരിശോധന; നാലുപേർ അറസ്റ്റിൽ

news image
Nov 13, 2024, 3:20 pm GMT+0000 payyolionline.in

റാഞ്ചി: തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ വീണ്ടും എൻഫോഴ്സ്ഇമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സംസ്ഥാനത്തും പരിസര​ പ്രദേശങ്ങളിൽ നിന്നുമായി രണ്ടു ബംഗ്ലാദേശികൾ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു.

ബംഗ്ലാദേശു​കാരായ റോണി മൊണ്ടൽ, സമീർ ചൗധരി ഇന്ത്യക്കാരായ പിന്റു ഹൽദാർ, പിങ്കി ബസു മുഖർജി എന്നിവരാണ് പിടിയിലായത്. ഇതിൽ മൂന്നുപേരെ ചൊവ്വാഴ്ച രാത്രി പശ്ചിമ ബംഗാളിൽനിന്നാണ് അറസ്റ്റുചെയ്തത്. അനധികൃത മനുഷ്യക്കടത്തിന് സഹായം ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റുചെയ്തതതെന്ന് അധികൃതർ പറഞ്ഞു.

കൂടാ​തെ സംസ്ഥാനത്ത് 17 സ്ഥലങ്ങളിൽ ഇ.ഡി പരി​ശോധന നടത്തി. വ്യാജ ആധാർ കാർഡുകൾ, വ്യാജ പാസ്പോർട്ടുകൾ, ആയുധങ്ങൾ, സ്വത്തുരേഖകൾ, പണം, ആഭരണങ്ങൾ, പ്രിന്റിങ് പേപ്പറുകൾ, പ്രിന്ററുകൾ തുടങ്ങിയവ പിടികൂടിയതായി ഇ.ഡി അറിയിച്ചു.

ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ​യി​ലേ​ക്ക് ഇന്നാണ് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ന്നത്. ഇതിനിടെയാണ് സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും അ​യ​ൽ​സം​സ്ഥാ​ന​മാ​യ പ​ശ്ചി​മ ബം​ഗാ​ളി​ലും ബം​ഗ്ലാ​ദേ​ശികളെ തേടി ഇ.​ഡി (എ​ൻ​ഫോ​​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്) റെ​യ്ഡ് നടത്തിയത്. വ്യാ​ജ ആ​ധാ​ർ കാ​ർ​ഡു​ക​ളും പാ​സ്പോ​ർ​ട്ടു​ക​ളും പ്രി​ന്റി​ങ് മെ​ഷീ​നു​ക​ളും പേ​പ്പ​റു​ക​ളും റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe