തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി ഡിസംബര്‍ 9നും 11നും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് അറിയാനായി എന്തു ചെയ്യണമെന്ന് നോക്കാം.
ആദ്യം തന്നെ www.sec.kerala.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. തുടര്‍ന്ന് സിറ്റിസണ്‍ രജിസ്ട്രേഷന് വഴി പേരും മൊബൈല്‍ നമ്പറും പാസ്വേര്ഡും നല്കി പ്രൊഫൈല്‍ നിര്‍മ്മിക്കാം. നിങ്ങള്‍ നല്കുന്ന മൊബൈല്‍ നമ്പറായിരിക്കും ലോഗിന്‍ യൂസര്‍ നെയിം. തുടര്‍ന്ന് നിങ്ങള്‍ക്ക് ഇതില്‍ ലോഗിന്‍ ചെയ്യാം. വോട്ടര്‍ സര്‍വീസസ് എന്ന ഓപ്ഷനില്‍ സെര്‍ച്ച് വോട്ടര്‍ തെരഞ്ഞെടുക്കാം. സംസ്ഥാനം, തദ്ദേശസ്ഥാപനം, വാര്‍ഡ് എന്നിങ്ങനെ മൂന്ന് തലങ്ങളില്‍ വോട്ടര്‍പ്പട്ടികയില്‍ പേര് തിരിയാന്‍ ഇതുവഴി നിങ്ങള്‍ക്ക് കഴിയും.
വോട്ടര്‍പട്ടികയിലേക്ക് അപേക്ഷിക്കുമ്പോള്‍ നല്കിയ പേര് , കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ,സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പുതിയതോ അതോ പഴയതോ ആയ നമ്പര്‍ ഇവയില്‍ ഏതെങ്കിലും ഉപയോഗിച്ചാണ് നിങ്ങള്‍ തിരച്ചില്‍ നടത്തേണ്ടത്. വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ വിവരങ്ങല്‍ കാണിക്കുന്നതായിരിക്കും.
