മൂലമറ്റം > തൊടുപുഴയിൽ ഫാമിലെ പതിമൂന്നു പശുക്കൾ വിഷ ബാധയേറ്റ് ചത്തു. മരച്ചീനി തൊലി ഭക്ഷണമായി കൊടുത്തത്താണ് പശുക്കൾ കൂട്ടത്തോടെ ചാകാൻ കാരണമെന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. കിഴക്കേപ്പറമ്പിൽ മാത്യു ബെന്നിയുടെഫാമിലെ പശുക്കൾ ആണ് ചത്തത്.
എട്ട് വലിയ പശുക്കളും എട്ട് കിടാരികളും ആറു മൂരികളും ഉൾപ്പെടെ 22 പശുക്കളാണ് ഫാമിൽ ആകെ ഉണ്ടായിരുന്നത്. ഇതിൽ പതിമൂന്ന് എണ്ണമാണ് ചത്തത്. മൂന്നെണ്ണം ഗുരുതരാവസ്ഥയിലാണ്. മറ്റുള്ളവയ്‌ക്ക് മരുന്നുനൽകിയിട്ടുണ്ടെന്നും 24 നാലു മണിക്കൂറിനുശേഷമേ ഇവയുടെ അവസ്ഥയും പറയാൻ കഴിയുകയുള്ളുഎന്നും മൃഗസംരക്ഷണവകുപ്പ് അധികൃതർ പറഞ്ഞു.