കൽപറ്റ: വയനാട് മേപ്പാടി തൊള്ളായിരംകണ്ടിയിൽ വിനോദസഞ്ചാരികൾ താമസിച്ച ഷെഡ് തകർന്ന് യുവതി മരിച്ചു. മലപ്പുറം അകമ്പാടം സ്വദേശിനി നീഷ്മ (25) ആണ് മരിച്ചത്.
തൊള്ളായിരംകണ്ടി ടെൻ്റ്ഗ്രാമിലാണ് അപകടം ഉണ്ടായത്. മരത്തടികൾ കൊണ്ട് നിർമിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നത്. പുലർച്ചെ 2.30നാണ് സംഭവം. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.