ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി

news image
Jan 30, 2026, 1:30 pm GMT+0000 payyolionline.in

ബെംഗളൂരു: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയെ വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ ബെംഗളൂരുവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുന്നതിനിടെയാണ് സംഭവം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം സ്വയം വെടിയുതിർത്ത് മരിച്ചതായാണ് സൂചന. എന്നാൽ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. റോയിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രദേശത്ത് സുരക്ഷാ സന്നാഹങ്ങളൊരുക്കി. ഡോ. റോയ് ചിരകണ്ടത്ത് ജോസഫ് എന്നതാണ് സി.ജെ. റോയിയുടെ മുഴുവൻ പേര്. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു പ്രധാന സ്ഥാപനമാാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കോൺഫിഡന്റ് ഗ്രൂപ്പ്. ഈ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായിരുന്നു. ബെംഗളൂരുവിൽ ഒരു വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അദ്ദേഹം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ദുബായ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലും ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്. 65-ലധികം പ്രോജക്ടുകൾ വികസിപ്പിച്ചെടുത്തതും സീറോ-ഡെബ്റ്റ് ബിസിനസ് മോഡൽ പിന്തുടർന്നതും സി.ജെ. റോയിയുടെ പ്രത്യേകതയായിരുന്നു. സ്ലൊവാക് റിപ്പബ്ലിക്കിന്റെ ഓണററി കോൺസലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആഡംബര കാറുകളോടുള്ള റോയിയുടെ താൽപര്യം പ്രശസ്തമാണ്. സാമൂഹികക്ഷേമ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe