ദമ്പതികളെ വെട്ടിക്കൊന്നത് പേരക്കുട്ടി തന്നെ; പ്രതിയെ പിടികൂടിയെന്ന് പൊലീസ്, വിശദമായി ചോദ്യം ചെയ്യും

news image
Jul 24, 2023, 8:21 am GMT+0000 payyolionline.in

തൃശൂര്‍: തൃശൂരിൽ ദമ്പതികളെ വെട്ടിക്കൊന്ന് ചെറുമകൻ പിടിയില്‍. വടക്കേക്കാട് വൈലത്തൂരിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പനങ്ങാവിൽ അബ്ദുല്ല (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകൻ അക്മൽ (27)  ആണ് പിടിയിലായത്.

തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു താമസം. അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടക്കുന്നത്. ചെറുമകനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe