ന്യൂഡൽഹി ∙ ദേവികുളം എംഎൽഎ എ. രാജയുടെ തിരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട പല രേഖകളും ലഭ്യമാക്കാത്തതിൽ അന്വേഷണം വേണമെന്നു ആവശ്യം സുപ്രീം കോടതി പിന്നീടു പരിശോധിക്കും.
വിഷയം ഇന്നലെ പരാമർശിച്ചപ്പോൾ രേഖകൾ സുപ്രീം കോടതിയിൽ എത്തിയതായാണ് ഓഫിസ് റിപ്പോർട്ട് കാണിക്കുന്നതെന്ന് എ.രാജയ്ക്കു വേണ്ടി ഹാജരായ ജി.പ്രകാശ് പറഞ്ഞു.
രേഖകൾ എത്തിയിട്ടുണ്ടോയെന്നു സുപ്രീം കോടതി റജിസ്ട്രി ആദ്യം നോക്കട്ടെയെന്നു വിഷയം പരിഗണിച്ച ജസ്റ്റിസ് അനിരുദ്ധ ബോസ് അറിയിച്ചു.
ഹൈക്കോടതി കൈമാറിയ മാമോദീസ റജിസ്റ്റർ, കുടുംബ റജിസ്റ്റർ എന്നിവയ്ക്കൊപ്പം ചില രേഖകൾ ഇല്ലെന്ന കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ഇതേപ്പറ്റി അന്വേഷണം ആവശ്യപ്പെട്ടാണ് അഭിഭാഷകൻ ആൽജോ കെ. ജോസഫ് അപേക്ഷ നൽകിയത്.