നടൻ ബാലയുടെ ക്രൂരതകൾ തുറന്നുപറഞ്ഞ് മുൻഭാര്യ എലിസബത്ത്

news image
Mar 3, 2025, 7:51 am GMT+0000 payyolionline.in

ഒപ്പം ജീവിച്ചിരുന്ന സമയത്ത് നടന്‍ ബാല തന്നോട് ചെയ്ത ക്രൂരതകള്‍ ഒന്നിനുപുറകെ ഒന്നായി തുറന്നുപറയുകയാണ് മുന്‍ ഭാര്യ ഡോ.എലിസബത്ത്. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാല്‍ ഇതൊക്കെയാണ് തെളിവുകള്‍ എന്നുപറഞ്ഞാണ് എലിസബത്ത് കാര്യങ്ങള്‍ തുറന്നുപറയുന്നത്. ബാലയുടെ പല കോളുകളും മെസേജുകളും സംശയാസ്പദമായിരുന്നുവെന്നും അവ കണ്ടിട്ട് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ‘ഞാന്‍ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്’ എന്നൊക്കെയാണ് മറുപടിയായി പറഞ്ഞത്.  സ്ത്രീകള്‍ക്കെല്ലാം വട്ടാണെന്ന് അയാള്‍ നേരത്തേ ചാപ്പകുത്തിയതാണ്. ‘ഞാന്‍ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്’ എന്നും പറഞ്ഞു. ആ കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോള്‍ നമ്മള്‍ കണ്ടുവെന്നും എലിസബത്ത് പറയുന്നു.

ഭ്രാന്താണെന്നു പറഞ്ഞ് തന്നെ ഇറക്കിവിട്ടിരുന്നുവെന്നും എലിസബത്ത് പറയുന്നു.  അപ്പോൾ ഞാൻ കുന്നംകുളത്ത് ആണ്. രാത്രി മൂന്ന് മണിക്ക് ഇയാളുടെ ഫോൺ കോൾ. ‘ചോര ഛർദിച്ച് കിടക്കുകയാണ്, നീ വന്നില്ലെങ്കിൽ ഞാൻ മരിക്കും, കാത്തിരിക്കും’ എന്നൊക്കെ പറഞ്ഞു. പിന്നെയാണ് എനിക്ക് മനസ്സിലായത്, ഇയാള്‍ ആ സമയത്ത് എല്ലാ പെണ്ണുങ്ങളെയും വിളിച്ചു. എങ്ങാനും ചത്തുപോയാൽ തലയിലാകുമെന്നു കരുതി ഒരു പെണ്ണ് പോലും തിരി‍ഞ്ഞു നോക്കിയില്ല, എന്നിട്ടും ഞാൻ പോയി അയാളെ ശുശ്രൂഷിച്ചു.

ഒരു പണിക്കാരിയെയാണ് അയാൾക്കു വേണ്ടിയിരുന്നത്. പണിക്കാരിയുടെ കൂലിയെങ്കിലും തരാമായിരുന്നു, ഭാര്യ ഫ്രീ കോസ്റ്റ് ആണല്ലോ, എന്തു തെണ്ടിത്തരവും ചെയ്യാമെന്നും എലിസബത്ത് 41 മിനിറ്റിലേറെയുള്ള വിഡിയോയില്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe