തിക്കോടി : നന്തി – കോടിക്കൽ – ആവിക്കൽ – പയ്യോളി റൂട്ടിൽ പുതിയ ബസ് സർവീസ് വ്യാഴാഴ്ച മുതൽ ആരംഭിക്കുന്നു . പയ്യോളിയിൽ നിന്ന് തിക്കോടി ആവിക്കൽ ഭാഗത്തേക്ക് ജീപ്പ് സർവീസ് മുമ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് നിലയ്ക്കുകയായിരുന്നു. ഈ ഭാഗത്തെ ജനങ്ങൾക്ക് ഏക ആശ്രയം ഓട്ടോറിക്ഷയായിരുന്നു. പുതിയ ബസ് സർവീസ് ആരംഭിക്കുന്നതിലൂടെ പയ്യോളിയിൽ നിന്ന് ആവിക്കൽ ഭാഗത്തേക്ക് വെറും 5 മിനിറ്റ് കൊണ്ട് എത്തിച്ചേരാൻ സാധിക്കും.
വ്യാഴാഴ്ച രാവിലെ 7:20 ന് ആണ് ബസ് സർവീസ് ആരംഭിക്കുന്നത്.നന്തി അറബിക് കോളേജിനു സമീപത്തു നിന്നും ആരംഭിക്കുന്ന ബസ്സ് സർവ്വീസ് ഞെട്ടിക്കര പാലം, കോടിക്കൽ വഴി 7.40 ന് ആവിക്കൽ എത്തിച്ചേരും തുടർന്ന് ആവിക്കൽ റോഡിലൂടെ പയ്യോളിയിൽ 7.45 ന് എത്തിച്ചേരുന്ന രീതിയിൽ ആണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ANNOOS ബസ് ആണ് സർവീസ് നടത്തുന്നത്.
സമയക്രമം ചുവടെ കൊടുക്കുന്നു