നന്തി ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം: ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി

news image
Jul 15, 2026, 1:02 pm GMT+0000 payyolionline.in

നന്തിബസാർ: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് നന്തി ടൗണിലും പരിസര പ്രദേശങ്ങളിലും രൂക്ഷമാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യത്തെ തുടർന്ന് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ഡെപ്യൂട്ടി കളക്ടർ ജയശ്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂടാടി പഞ്ചായത്തിലെ വിവിധ വെള്ളക്കെട്ട് ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി മൂടാടി ഗ്രാമപഞ്ചായത്ത് എൻജിനീയറിങ് വിഭാഗം തയാറാക്കിയ വിശദമായ ശാസ്ത്രീയ പ്ലാൻ പഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ദേശീയപാത അതോറിറ്റി (NHAI) അധികൃതർക്ക് സമർപ്പിച്ചു. നന്തി ടൗണിന് പുറമെ ഗോപാലപുരം, മഞ്ഞപ്പൊയിൽ കൾവർട്ട് തുടങ്ങിയ ഭാഗങ്ങളിലും ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

പരിശോധനയിൽ മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, ദേശീയപാത സൈറ്റ് എൻജിനീയർമാർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ (AE) രാജിമോൾ, നന്തി ടൗൺ നവീകരണ കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ മാസ്റ്റർ, കൺവീനർ പവിത്രൻ ആതിര, മൂടാടി പഞ്ചായത്ത് മെമ്പർമാരായ അനസ് ആയിടത്തിൽ, സവിത, രൂപേഷ് കൂടത്തിൽ, വിവിധ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe