കൊയിലാണ്ടി: ദേശീയപാതയിൽ നന്തിയിൽ കാർ നിയന്ത്രണം വിട്ട് മേൽപ്പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ മേൽപ്പാലത്തിന്റെ കൈവരി തകരുകയും കാറിന് മുൻവശം വലിയ രീതിയിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.അപകട സമയം കാറിലുണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
നന്തിയിൽ നിയന്ത്രണം വിട്ട കാർ മേൽപ്പാലത്തിന്റെ കൈവരിയിലിടിച്ചു; യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു
Jun 14, 2026, 10:41 am GMT+0000
payyolionline.in
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം: മുഖ് ..
ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണ ഉരുപ്പടി മോഷ്ടിച്ചു, പിടിക്കപ്പെടുമെന്നായപ്പോ ..
