നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; വിശദീകരണവുമായി കോളജ് അധികൃതര്‍

news image
Nov 19, 2024, 7:03 am GMT+0000 payyolionline.in

പ​ത്ത​നം​തി​ട്ട: ചു​ട്ടി​പ്പാ​റ സീ​പാ​സ് ന​ഴ്‌​സി​ങ് കോ​ള​ജി​ല്‍ നാ​ലാം വ​ര്‍ഷ ബി.​എ​സ്.​സി ന​ഴ്‌​സി​ങ് വി​ദ്യാ​ര്‍ഥി​നി​യാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​മ്മു എ. ​സ​ജീ​വി​ന്റെ മ​ര​ണ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി കോ​ള​ജ് അ​ധി​കൃ​ത​ര്‍. സ​ഹ​പാ​ഠി​ക​ള്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന അ​മ്മു​വി​ന്റെ പി​താ​വി​ന്റെ പ​രാ​തി ല​ഭി​ച്ചി​രു​ന്നു​വെ​ന്നും അ​തി​ന്മേ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ആ​രോ​പ​ണ​വി​ധേ​യ​രാ​യ മൂ​ന്നു കു​ട്ടി​ക​ള്‍ക്ക് മെ​മ്മോ ന​ല്‍കി​യി​രു​ന്നു​വെ​ന്നും പ്രി​ന്‍സി​പ്പ​ൽ പ​റ​ഞ്ഞു. ഈ ​നാ​ലു കു​ട്ടി​ക​ളും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. കോ​ള​ജി​ന്റെ ഭാ​ഗ​ത്തു നി​ന്നു​ള​ള​ന​ട​പ​ടി​ക​ള്‍ എ​ല്ലാം പൂ​ര്‍ത്തി​യാ​ക്കി​യി​രു​ന്നു​വെ​ന്നും അ​റി​യി​ച്ചു.

ഒ​ക്‌​ടോ​ബ​ര്‍ 27 ഞാ​യ​റാ​ഴ്ച​യാ​ണ് അ​മ്മു​വി​ന്റെ പി​താ​വ് സ​ജീ​വി​ന്റെ പ​രാ​തി ല​ഭി​ക്കു​ന്ന​ത്. 28 ന് ​രാ​വി​ലെ 9.30 ന് ​ത​ന്നെ നാ​ലു​പേ​രെ​യും വി​ളി​ച്ചു​വ​രു​ത്തി. ഒ​രു പ്ര​ശ്‌​ന​വു​മി​ല്ലെ​ന്ന് എ​ഴു​തി ന​ല്‍കി​യാ​ണ് അ​വ​ര്‍ മ​ട​ങ്ങി​യ​ത്. ഇ​തി​ല്‍ ഒ​രു കു​ട്ടി​യു​ടെ ലോ​ഗ് ബു​ക്ക് കാ​ണാ​നി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ഏ​ഴി​ന് പ​രാ​തി വ​ന്നി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് ടൂ​ര്‍ സം​ബ​ന്ധി​ച്ച ത​ര്‍ക്കം ഉ​ണ്ടാ​യ​ത്. അ​മ്മു​വി​ന് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ത​ക്ക​താ​യ പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക്ലാ​സ് ടീ​ച്ച​റും പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍ നാ​ലും ഉ​റ്റ ച​ങ്ങാ​തി​മാ​രാ​യി​രു​ന്നു. പ്ര​ശ്‌​ന​ങ്ങ​ള്‍ ക്ലാ​സി​ല്‍ ത​ന്നെ പ​റ​ഞ്ഞു തീ​ര്‍ത്തി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു.

ക​ഴി​ഞ്ഞ് 15 ന് ​രാ​ത്രി ഏ​ഴി​നാ​ണ് വെ​ട്ടി​പ്പു​റ​ത്തെ എ​ന്‍.​എ​സ്.​എ​സ് ഹോ​സ്റ്റ​ലി​ന്റെ മൂ​ന്നാം നി​ല​യി​ല്‍ നി​ന്ന് അ​മ്മു ചാ​ടി​യ​ത്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ അ​മ്മു​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന വ​ഴി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. അ​മ്മു​വി​ന്റേ​താ​യി ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പു​ക​ള്‍ ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ല്‍, ഡ​യ​റി​യു​ടെ താ​ളി​ല്‍ ഐ ​ക്വി​റ്റ് എ​ന്ന് എ​ഴു​തി​യി​രു​ന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe