നവീൻ ബാബുവിന്‍റെ കുടുംബത്തിന് നിരാശ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രീംകോടതി തള്ളി

news image
Apr 17, 2025, 9:54 am GMT+0000 payyolionline.in

ന്യൂഡൽഹി: എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹരജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മഞ്ജുഷ ഹരജിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു കുടുംബത്തിന്‍റെ ആവശ്യം.

അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ഏക പ്രതിയായി ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡന്‍റും സി.​പി.​എം മു​ൻ ജി​ല്ല ക​മ്മി​റ്റി​യം​ഗ​വു​മാ​യ പി.​പി. ദി​വ്യ​ മാത്രമാണുള്ളത്. ഒ​ക്ടോ​ബ​ർ 15നാ​ണ് ന​വീ​ൻ ബാ​ബു​വി​നെ പ​ള്ളി​ക്കു​ന്നി​ലെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. എ.​ഡി.​എ​മ്മി​നു​ള്ള യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ക്ഷ​ണി​ക്കാ​തെ എ​ത്തി​യ പി.​പി. ദി​വ്യ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ്ര​സം​ഗ​ത്തി​ൽ മ​നം​​നൊ​ന്താ​ണ് ന​വീ​ൻ​ബാ​ബു ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും അ​ധി​കാ​ര​വും പ​ദ​വി​യും അ​വ​ർ ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നും ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.

എ.​ഡി.​എ​മ്മി​നെ അ​പ​മാ​നി​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ് ദി​വ്യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ന് എ​ത്തി​യ​ത്. പ്ര​സം​ഗ​ത്തി​ന്റെ വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് പ്രാ​ദേ​ശി​ക ചാ​ന​ലി​ന്റെ വി​ഡി​യോ​ഗ്രാ​ഫ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. സ്വ​ന്തം​ ഫോ​ണി​ലൂ​ടെ ആ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു. പ്ര​സം​ഗ​ത്തി​നി​ടെ ‘ര​ണ്ടു​ദി​വ​സ​ത്തി​ന​കം അ​റി​യാ​മെ​ന്ന’ പ​രാ​മ​ർ​ശം ഭീ​ഷ​ണി​യാ​ണ്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും ക​ണ്ണൂ​രി​ലെ സി.​പി.​എ​മ്മി​ന്റെ പ്ര​ധാ​നി​ക​ളി​ൽ ഒ​രാ​ളും​കൂ​ടി​യാ​യ ദി​വ്യ​യു​ടെ പ​രാ​മ​ർ​ശം ഉ​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ത്തെ എ.​ഡി.​എം ഭ​യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് പി​റ്റേ​ന്ന് പു​ല​ർ​ച്ച​യോ​ടെ ന​വീ​ൻ താ​മ​സ​സ്ഥ​ല​ത്ത് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe