നാദാപുരം വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

news image
Jul 24, 2026, 12:30 pm GMT+0000 payyolionline.in

നാദാപുരം : മലയാളി യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു. നാദാപുരം വാണിമേൽ സ്വദേശി കല്ലേരിന്റെവിടെ മുഹമ്മദ് (40) ആണ് മരിച്ചത്. ഇന്നലെ (വ്യാഴം) രാത്രി റയ്യാനിലെ മൈദറിൽ നിന്ന് റോഡിന് കുറുകെ കടക്കുമ്പോൾ വാഹനമിടിക്കുകയായിരുന്നു. ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: പി.പി മൊയ്തു കോടിയൂറ, മാതാവ്: കല്ലേരി പാത്തു. ഭാര്യ: കേളോത്തുംപൊയിൽ ഇർഫാന, മക്കൾ: മെഹബിൻ, മെഹഫിൻ, മെഹർ. സഹോദരൻ. ഫാദിൽ കല്ലേരി. നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അൽ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe