നാദാപുരം: റോഡിലാകെ വിവിധ വർണങ്ങളിൽ പുക പടർത്തി വിവാഹ സംഘത്തിലെ യുവാക്കളുടെ യാത്ര മറ്റു യാത്രക്കാർക്കും വീട്ടുകാർക്കും ദുരിതമായി. 3 കാറുകളിലാണ് ആവോലത്തു നിന്നു തുടങ്ങി പാറക്കടവ് വരെ കാറിൽ നിന്നു തല പുറത്തേക്കിട്ട് 5 കിലോമീറ്റർ ദൂരത്തിൽ അപകടകരമായ യാത്ര നടത്തിയത്.
പിറകിലുണ്ടായിരുന്ന വാഹനങ്ങൾക്ക് പോകാൻ ഇടം നൽകാതെ റോഡ് നിറഞ്ഞുള്ള ഈ യാത്രയിൽ പലർക്കും വിവിധ വർണങ്ങളിലുള്ള പുക കണ്ണിലേക്ക് ഇരച്ചു കയറി കാഴ്ച തടസ്സപ്പെട്ടു. പരാതി ലഭിച്ചാൽ കേസെടുക്കാമെന്നാണ് പൊലീസ് നിലപാട്.