നാലുവർഷ ബിരുദ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

news image
Jul 7, 2025, 3:39 am GMT+0000 payyolionline.in

നാലുവർഷ ബിരുദ കോഴ്സുകൾക്ക് ഈ വർഷം പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് കേരള സർവകലാശാലയുടെ പ്രാദേശിക കേന്ദ്രമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി) മുഹമ്മ റീജിയണൽ സെൻ്ററിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ബി.ബി.എ, ബി.കോം കോപ്പറേഷൻ ഡിഗ്രി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലാണ് പ്രവേശനം. അഡ്മിഷന് രജിസ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്കും, അലോട്ട്‌മെന്റ് ലഭിച്ചിട്ടും അഡ്മിഷൻ എടുക്കാതെ അവസരം നഷ്ടപ്പെട്ടവർക്കും അപേക്ഷിക്കാവുന്നതാണ്. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജൂലൈ എട്ടിന് മുമ്പായി കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ:9744696141, 8547909956 .

 

വിവിധ ജില്ലകളിൽ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ പരിശീലന കോഴ്സുകളിലേക്ക് പ്രവേശനം നേടാം

വിവിധ ജില്ലകളിൽ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ പരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു. കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, കോട്ടയം, ഇടുക്കി, ആലുവ, ആളൂർ (തൃശ്ശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, വയനാട്, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന വാരാന്ത്യ കോഴ്സുകളിലേക്കാണ് പ്രവേശനം.

സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് (Offline & Online) (+1, +2 വിദ്യാർത്ഥികൾക്ക്), ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സസ് (Offline & Online) (ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക്) പ്രിലിംസ് കം മെയിൻസ് (PCM) – (വീക്കെൻഡ് ബാച്ച് – Offline & Online. Repeaters Batch (തിരുവനന്തപുരം സെന്ററിൽ മാത്രം) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനമാണ് ആരംഭിക്കുന്നത്. സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ്, ടാലന്റ്‌റ് ഡെവലപ്‌മെന്റ് കോഴ്‌സ് എന്നിവ എല്ലാ ഞാറാഴ്ചകളിലുമാണ് നടത്തുന്നത്.

പ്രിലിംസ് കം മെയിൻസ് (വീക്കെൻഡ് ബാച്ച്) കോഴ്സ് രണ്ടാം ശനി ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും നടത്തുന്നു. 2025 ജൂലൈ മാസം 12-ാം തീയതി ക്ലാസ്സുകൾ ആരംഭിക്കുന്നു. രജിസ്‌ട്രേഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾ https://kscsa.org ൽ ലഭ്യമാണ്.

ഓരോ ജില്ലകളിലും വിവരങ്ങൾക്കായി ബന്ധപ്പെടനുള്ള ഫോൺ നമ്പർ : തിരുവനന്തപുരം – 0471-2313065, 2311654, 8281098863, 8281098864, കൊല്ലം – 0474-2967711, 8281098867, പത്തനംതിട്ട – 8281098872, ആലപ്പുഴ – 8281098871, എറണാകുളം – 8281098873, തൃശൂർ – 8281098874, പാലക്കാട് – 0491-2576100, 8281098869, പൊന്നാനി – 0494-2665489, 8281098868, കോഴിക്കോട് – 0495-2386400, 8281098870, വയനാട് – 8281098863, കണ്ണൂർ – 8281098875, കാസർഗോഡ് – 8281098876, കോട്ടയം – 8281098863, ഇടുക്കി – 8281098863.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe