നാളെ മുതൽ രാത്രി 12 മണി വരെ മാത്രം: മലപ്പുറത്തെ ടർഫുകൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

news image
Mar 19, 2025, 12:51 pm GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ ടർഫുകൾക്ക് നാളെ മുതൽ രാത്രി 12 മണി വരെ മാത്രം അനുമതിയെന്ന് പൊലീസ്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം കൂടി വരുന്ന പശ്ചാത്തത്തിൽ പൊലീസ് നടത്തി വരുന്ന ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായാണ് നടപടി.

ടർഫ് ഉടമകളുടെയും പൊലീസിന്റെയും  യോഗത്തിലാണ് തീരുമാനമെടുത്തത്. രാത്രി കാലങ്ങളിൽ ടർഫുകൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ ലഹരി ഉപയോഗവും, ലഹരി വിപണനവും നടക്കുന്നതായും, ഇത് മൂലം അക്രമ പ്രവർത്തനങ്ങളും കളവുകളും കൂടി വരുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ടർഫുകൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകളും നിരീക്ഷണവും നടത്തുമെന്നും ജനങ്ങൾ ഇതുമായി സഹകരിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe