മേപ്പയൂർ: ജനകീയ വായനശാല & ഗ്രന്ഥാലയം ചെല്ലട്ടുപൊയിലിന്റെ നേതൃത്വത്തിൽ കവി നിജീഷ് മണിയൂരിന്റെ കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങ് നടത്തി. പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. വീരാൻകുട്ടി പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി. സുരേഷ് ബാബു മാസ്റ്റർ ആദ്യ പുസ്തകം ഏറ്റുവാങ്ങി.
സ്വാഗതസംഘം ചെയർമാൻ എം.പി. അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വായനശാല സെക്രട്ടറി പി.സി. പ്രകാശൻ സ്വാഗതം പറഞ്ഞു. വി.കെ. ബാൽരാജ് പുസ്തകം പരിചയപ്പെടുത്തി. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ എളമ്പിലാട് നാരായണൻ, ഐ.പി. പത്മനാഭൻ, സത്യൻ പത്മതീർത്ഥം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. കെ.പി. രാജേന്ദ്രൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
