നിതിൻ രാജിന്റെ മരണം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്തു

news image
Sep 25, 2026, 4:51 am GMT+0000 payyolionline.in

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരൻ എന്നിവരെ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. നിതിൻ രാജിന്റെ ഫോൺ വാങ്ങി വെച്ച സംഭവത്തിലാണ് ഇവർക്കെതിരെ നടപടി. പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ഇരുവരും തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ ഡോ. എം. റാം ഒന്നാം പ്രതിയും, അധ്യാപിക സംഗീത നമ്പ്യാർ രണ്ടാം പ്രതിയുമാണ്.

​കർണാടകയിലെ കുടകിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി ഡോ. റാമിനെ ജൂലൈ 20-നാണ് പോലീസ് പിടികൂടിയത്. അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു നടപടി. തുടർന്ന് സെപ്റ്റംബർ 9-ന് കർശന ഉപാധികളോടെ തലശ്ശേരി ജില്ലാ സെഷൻസ് കോടതി റാമിന് ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഏപ്രിൽ 10-ന് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ജീവനൊടുക്കിയത്. അധ്യാപകരിൽ നിന്നുള്ള ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe