നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യമന്‍ കുടുംബവുമായി ബന്ധപ്പെടാനുള്ള നീക്കത്തിലാണെന്ന് വിദേശകാര്യമന്ത്രാലയം. ഈ മാസം 16ന് വധശിക്ഷ നടപ്പിലാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ്. യമന്‍ പൗരന്റെ കുടുംബമാണ് ധയാധനത്തില്‍ നിര്‍ണായക തീരുമാനം എടുക്കേണ്ടത്.
അതേ സമയം നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി. എംപിമാരായ ഡോ.ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, കെ.രാധാകൃഷ്ണന് തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തെഴുതി.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേന്ദ്രത്തിന്റെ സമയബന്ധിത ഇടപെടല്‍ അനിവാര്യമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. നേരത്തെ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പോകുന്നുവെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു.
2017 ജൂലായില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു യെമന്‍ പൗരനായ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് യുവതി വധശിക്ഷ നേരിടുന്നത്.