നിയമന ശുപാർശ കത്ത് പുറത്ത്; ഐസി ബാലകൃഷ്ണൻ എംഎൽഎ പദവി ദുരുപയോഗം ചെയ്തുവെന്ന് സിപിഎം, പരാതി നൽകി

news image
Jan 10, 2025, 12:14 pm GMT+0000 payyolionline.in

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍റെ ആത്മഹത്യയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും സുൽത്താൻ ബത്തേരി അര്‍ബൻ ബാങ്ക് നിയമന വിവാദങ്ങള്‍ക്കിടെയും ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ പേരിൽ നിയമന ശുപാര്‍ശ കത്ത് പ്രചരിക്കുന്നു.  ഇതുസംബന്ധിച്ച് ഐസി ബാലകൃഷ്ണൻ എംഎൽഎ പദവി ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ച് സിപിഎം പരാതി നൽകി. ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂർ ആണ് ഡിവൈഎസ്പിക്ക് പരാതി

അര്‍ബൻ ബാങ്ക് സ്വീപ്പര്‍ തസ്തകയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ മകളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എംഎൽഎയുടെ പേരിലുള്ള കത്താണ് പ്രചരിക്കുന്നത്. 2021 ജൂണിൽ നൽകിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. ഐസി ബാലകൃഷ്ണന്‍റെ ലെറ്റര്‍ പാ‍ഡിലുള്ള ശുപാര്‍ശ കത്ത് എന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്.എംഎൽഎ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നതിന് തെളിവാണ് പുറത്തുവന്നതെന്ന് വയനാട് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് ആരോപിച്ചു. ഔദ്യോഗിക ലെറ്റർപാഡിലൂടെയാണ് അനധികൃത നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കെ റഫീഖ് ആരോപിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe