‘നിവിൻ പോളിയ്ക്ക് പൊലീസുമായി ബന്ധം, രക്ഷിച്ചത് പൊലീസിൻ്റെ ഇടപെടൽ’; ആരോപണത്തിൽ ഉറച്ച് പരാതിക്കാരി

news image
Nov 6, 2024, 10:27 am GMT+0000 payyolionline.in

ഇടുക്കി: നടൻ നിവിൻപോളിക്കെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി. നിവിൻ പോളിയെ രക്ഷിച്ചത് പൊലീസിൻ്റെ ഇടപെടൽ മൂലമാണെന്നും പൊലീസുമായി നിവിൻപോളിക്ക് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. അന്വേഷണത്തിന്റെ തുടക്കം മുതൽ നിവിൻ പോളിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസിന്റെത്. സംഭവത്തെക്കുറിച്ച് കൃത്യമായ ഒരു മൊഴിയെടുപ്പ് പോലും പ്രത്യേക അന്വേഷണസംഘം നടത്തിയില്ല. നിയമപരമായി തന്നെ മുന്നോട്ടു പോകും. നിവിൻ പോളിയെ കുറിച്ച് ഉന്നയിച്ച ആരോപണങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകിയായിരുന്നു പൊലീസിൻ്റെ നീക്കം. നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കുകയായിരുന്നു. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോര്‍ട്ട് നൽകി. നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. തെളിവില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസിൽ നിന്ന് നിവിൻ പോളിയെ ഒഴിവാക്കികൊണ്ട് പൊലീസ് റിപ്പോര്‍ട്ട് നൽകിയത്.

ദുബായിൽ വെച്ച് നിവിൻ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കോതമംഗലം സ്വദേശിനിയുടെ പരാതി. എന്നാൽ. ബലാത്സംഗം നടന്നു എന്ന് പറഞ്ഞ തീയതികളിൽ നിവിൻ പോളി അവിടെയുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, മറ്റുപ്രതികൾകെതിരായ അന്വേഷണം തുടരുമെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ വ്യക്തമാക്കി. തനിക്കെതിരായ ആരോപണ അടിസ്ഥാനമില്ലെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും കാണിച്ച് നിവിൻ പോളി പരാതി നൽകിയിരുന്നു.

കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ടാണ് നിവിൻ പോളി നേരത്തെ ഡിജിപിക്ക് പരാതി നൽകിയത്. കേസിൽ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറിൽ കേരളത്തിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ നിവിൻ തെളിവായി പാസ്പോർട്ടും ഹാജരാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe