നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാര്‍ക്ക് ലിസ്റ്റ് എൻടിഎ പ്രസിദ്ധീകരിച്ചു

news image
Jul 20, 2024, 6:50 am GMT+0000 payyolionline.in
ദില്ലി: നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സെൻറർ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം പുറത്തിറക്കിയത്.  12 മണിക്ക് മുൻപ് എൻ ടി എ വെബ് സെറ്റിൽ പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇത് എൻടിഎ പാലിച്ചു. അതേസമയം ചോർച്ച കേസിൽ റാഞ്ചിയിൽ നിന്ന് ഒരു മെഡിക്കൽ വിദ്യാർത്ഥിനി കൂടി അറസ്റ്റിലായി. ഇതുവരെ അറസ്റ്റിലായ മെഡിക്കൽ വിദ്യാർത്ഥികൾ ചോദ്യപേപ്പർ ചോർത്തുന്ന സോൾവർ ഗ്യാങ്ങിൽ ഉൾപ്പെട്ടവരാണെന്നാണ് സിബിഐ പറഞ്ഞു.

ഓരോ സെൻററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കിട്ടിയ മാർക്ക് എത്രയെന്ന പട്ടിക എൻടിഎ നൽകുന്നില്ലെന്ന് ഹർജിക്കാർ ഇന്നലെ പരാതിപ്പെട്ടതോടെയാണ് സുപ്രീം കോടതി മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടത്. പുറത്തുവിടുന്ന മാര്‍ക്ക് ലിസ്റ്റിൽ വിദ്യാർത്ഥികളുടെ റോൾ നമ്പർ മറച്ചിരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. ഇത് പാലിച്ചാണ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എൻടിഎ ഈ വിശദാംശങ്ങൾ പുറത്തുവിടുന്നതോടെ അസാധാരണമായി ഏതെങ്കിലും ഏതെങ്കിലും നഗരത്തിലോ സെന്റുകളിലോ നടന്നോ എന്ന് പരിശോധിക്കാനാകും. ഓരോ സെൻററിലും ഉയർന്ന മാർക്ക് കിട്ടിയവർ എത്രയെന്നും വ്യക്തമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe