നെടുമ്പാശേരി, ചേരാനെല്ലൂർ വാഹനാപകട കേസുകൾ ഇന്ന് കോടതിയിൽ: പ്രതികൾക്ക് നിർണായകം

news image
Oct 30, 2026, 4:19 am GMT+0000 payyolionline.in

എറണാകുളം: ഏറെ വിവാദമുണ്ടാക്കിയ നെടുമ്പാശേരി, ചേരാനെല്ലൂർ വാഹനാപകട കേസുകൾ ഇന്ന് വീണ്ടും കോടതി പരിഗണിക്കും. നെടുമ്പാശേരി അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് അടക്കം നാല് പ്രതികളെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. അന്വേഷണ സംഘം ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളിൽ വ്യക്തത വരുത്താനും കേസിലെ കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാനുമാണ് പോലീസ് നീക്കം.

​നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും എറണാകുളം ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് നാല് പ്രതികളും നിലവിൽ ബോസ്റ്റൽ സ്കൂളിൽ കഴിയുകയാണ്. ജാമ്യത്തിനായി പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് പോലീസിന്റെ ഈ നിർണായക നടപടി.

​അതേസമയം, ചേരാനെല്ലൂരിൽ തട്ടുകട ഉടമ മരിക്കാനിടയായ വാഹനാപകടക്കേസിൽ കാറോടിച്ച 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ 17-കാരന്റെ കുടുംബത്തിന്റെ വാദം കോടതി ഇന്ന് കേൾക്കും. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. വാഹനമോടിക്കാൻ പഠിച്ച സാഹചര്യമടക്കം വ്യക്തമാകാൻ 17-കാരനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം.

​അതിനിടെ, ചേരാനെല്ലൂർ കേസിലെ വീഴ്ചയെ തുടർന്ന് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാറിനെ മാറ്റിയതിനെ തുടർന്ന്, കൊച്ചി സിറ്റി പോലീസിന്റെ ആദ്യ വനിതാ കമ്മീഷണറായി ആർ. നിശാന്തിനി ഇന്ന് ചുമതലയേൽക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe