പഹൽഗാം ആക്രമണത്തിന് പിന്നാലെ അതിർത്തികളിൽ പടയൊരുക്കം തുടങ്ങി ഇന്ത്യ. സെൻട്രൽ സെക്ടറിൽനിന്ന് റഫാൽ, സുഖോയ് 30 എം.കെ.ഐ എന്നീ യുദ്ധവിമാന സ്ക്വാഡ്രണുകളെ, പാക് അതിർത്തിയിലെ വ്യോമതാവളങ്ങളിലേക്ക് വിന്യസിച്ചതായാണ് സൂചന. വ്യോമസേന സെൻട്രൽ സെക്ടറിൽ നടത്തുന്ന വൻ അഭ്യാസവും തുടരുകയാണ്.
അറബിക്കടലിൽ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്തടക്കം നാവികസേനയുടെ പടക്കപ്പലുകളെയും വിന്യസിച്ചിട്ടുണ്ട്. കറാച്ചി തീരത്തോട് ചേർന്ന് ഏതുനിമിഷവും പാക്കിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തും. മിസൈൽ പരീക്ഷണം ഉൾപടെ പാക് നീക്കത്തെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ് ഇന്ത്യ.