പണംവെച്ച് ചീട്ടുകളി : വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ

news image
Oct 10, 2026, 10:58 am GMT+0000 payyolionline.in

വടകര: പണംവെച്ച് ചീട്ടുകളിച്ച കേസിൽ വടകര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ വികാസിനെയാണ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് സസ്പെൻഡ് ചെയ്തത്. സേനയുടെ അന്തസ്സിനും അച്ചടക്കത്തിനും കടുത്ത മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള കൃത്യവിലോപം കാണിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇയാൾക്കെതിരെ വകുപ്പ്തല അന്വേഷണം നടത്താൻ കൊടുവള്ളി ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച കുറ്റ്യാടി വേളം പള്ളിയത്തുള്ള വീട്ടിൽ വെച്ച് പണംവെച്ച് ചീട്ടുകളിച്ച ആറുപേരടങ്ങുന്ന സംഘത്തെ കുറ്റ്യാടി പോലീസ് പിടികൂടിയിരുന്നു. എന്നാൽ ഈ സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ വികാസിനെ കസ്റ്റഡിയിലെടുക്കാതെ ഒഴിവാക്കി ബാക്കി അഞ്ചുപേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, ഈ നടപടി വിവാദമായി.തുടർന്ന് വിഷയം ഗൗരവമായി എടുത്ത റൂറൽ എസ്.പി., സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ നാദാപുരം ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തുകയായിരുന്നു. ഡിവൈ.എസ്.പി. നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തി എസ്.പി.ക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടിയുണ്ടായത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe