പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ 16,616 വോട്ടുകളുടെ ലീഡുമായി ആന്റോ ആന്റണി മുന്നിലാണ്. വോട്ടെണ്ണൽ നാലുമണിക്കൂർ പിന്നിട്ടിരിക്കെ, 76,736 വോട്ടുകളാണ് ആണ് ആന്റോ ആന്റണിക്ക് ലഭിച്ചത്. അതേസമയം എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണി 43811 വോട്ടുകളാണ് മൂന്നാംസ്ഥാനത്താണ്.
രണ്ടാംസ്ഥാനത്തുള്ള തോമസ് ഐസക്കിന് 60120 വോട്ടുകളാണ് ലഭിച്ചത്. ഒരുഘട്ടത്തിൽ പോലും അനിൽ ആന്റണി ഇരുസ്ഥാനാർഥികൾക്കും വെല്ലുവിളി സൃഷ്ടിച്ചില്ല. അതേസമയം, എന്‍.ഡി.എ. ക്രമാനുഗതമായി വോട്ടുവിഹിതം വര്‍ധിപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്. 2019ൽ നേടിയ വോട്ടിന്റെ പിൻബലമായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. അന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ലഭിച്ചത് 2,95,627 വോട്ടാണ്.
കൊല്ലത്ത് ആർ.എസ്.പിയുടെ എൻ.കെ. പ്രേമചന്ദ്രൻ 41,477 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുകയാണ്. 120867 വോട്ടുകളാണ് പ്രേമചന്ദ്രന് ലഭിച്ചത്. 79390 വോട്ടുകളുമായി എൽ.ഡി.എഫ് സ്ഥാനാർഥിയായ മുകേഷ് ആണ് രണ്ടാം സ്ഥാനത്ത്. എൻ.ഡി.എ സ്ഥാനാർഥിയായ ജി കൃഷ്ണകുമാർ 40,073 വോട്ടുകളുമായി മൂന്നാംസ്ഥാനത്തും.