കീഴൂരിൽ വർക്‌ഷോപ്പ് ഉടമയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

news image
Sep 24, 2026, 7:00 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി കീഴൂരിൽ യുവാവിനെ ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീഴൂരിൽ വർക്‌ഷോപ്പ് നടത്തുന്ന പള്ളിക്കര നൈവാരണി പാലത്തിന് സമീപം ഷാപ്പിൽകുനി അഭിലാഷ് (34) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ സ്വന്തം വർക്‌ഷോപ്പിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

വൈകുന്നേരമായിട്ടും അഭിലാഷ് വീട്ടിലെത്താത്തതിനെ തുടർന്ന് ഭാര്യ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് സംശയം തോന്നിയ വീട്ടുകാർ സമീപത്തെ കടക്കാരെ വിവരമറിയിക്കുകയായിരുന്നു. വർക്‌ഷോപ്പിന്റെ മുൻഭാഗത്തെ ഷട്ടർ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ആളുകൾ പിൻവശത്തെ തുറന്നുകിടന്ന വാതിലിലൂടെ അകത്തുകയറി പരിശോധിച്ചപ്പോഴാണ് അഭിലാഷിനെ തൂങ്ങിയ നിലയിൽ കണ്ടത്. പരേതരായ ബാലന്റെയും പുഷ്പയുടെയും മകനാണ്. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ശ്രീബാല, ശ്രീദർശ്. സഹോദരങ്ങൾ: വിജില, വിജീഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe