പയ്യോളി: പയ്യോളി കോപ്പറേറ്റീവ് അർബൻ ബാങ്കിന്റെ 2025-26 സാമ്പത്തിക വർഷത്തെ ക്ലാസ് അംഗങ്ങളുടെ വാർഷിക പൊതുയോഗം ബാങ്ക് ഹെഡ് ഓഫീസ് സുബ്രഹ്മണ്യ അയ്യർ ഹാളിൽ വെച്ച് നടന്നു. ബാങ്ക് ചെയർമാൻ എം.കെ. പ്രേമൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ 21.25 കോടി രൂപ (21,25,80,000) വരവും 19.82 കോടി രൂപ (19,82,50,000) ചെലവും 1.43 കോടി രൂപ (1,43,30,000) ലാഭവും പ്രതീക്ഷിക്കുന്ന 2027-28 സാമ്പത്തിക വർഷത്തെ ബജറ്റ് പൊതുയോഗം അംഗീകരിച്ചു. 2026-27 സാമ്പത്തിക വർഷത്തിൽ ബാങ്കിന് പുതിയ ശാഖകൾ ആരംഭിക്കുന്നതിനും അംഗങ്ങൾക്ക് 8 ശതമാനം ലാഭവിഹിതം (ഡിവിഡന്റ്) നൽകുന്നതിനും യോഗം തീരുമാനമെടുത്തു. 2025-26 വർഷത്തെ പ്രവർത്തന റിപ്പോർട്ട് സി.ഇ.ഒ പി. പ്രദീപ് കുമാർ അവതരിപ്പിച്ചു. ചടങ്ങിൽ വി. ഹമീദ് മാസ്റ്റർ, ടി. ചന്തു മാസ്റ്റർ, സി.കെ. ശശി, പി.കെ. രാജൻ, പി.കെ. ശശികുമാർ, ഗംഗാധരൻ കെ, ഗീത എം.എൻ, ശ്രീനിഷാദ് കെ.എം, അരുൺ സി എന്നിവർ സംസാരിച്ചു.
പയ്യോളി കോപ്പറേറ്റീവ് അർബൻ ബാങ്ക് വാർഷിക പൊതുയോഗം ചേർന്നു
Aug 1, 2026, 2:19 pm GMT+0000
payyolionline.in
കനത്ത മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു, വിവിധ സർവ്വകലാശാല പര ..
കീഴൂർ ജി.യു.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡിയും പ്രതിഭാ അനുമോദനവും
