പയ്യോളി ഗേറ്റ് ഡിസംബർ 18-ന് അടച്ചിടും

news image
Dec 16, 2025, 10:02 am GMT+0000 payyolionline.in

പയ്യോളി  : പയ്യോളി റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് നമ്പർ 210 A അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഡിസംബർ 18-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ അടച്ചിടും. റെയിൽവേ കിലോമീറ്റർ 701/200–300 ഭാഗത്ത് സ്ഥിതിചെയ്യുന്ന  ലെവൽ ക്രോസിംഗിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഇതേ തുടർന്ന് ഈ സമയം  വാഹനയാത്രക്കാർ അടുത്തുള്ള മറ്റ് ലെവൽ ക്രോസിംഗുകൾ വഴി യാത്ര തിരിക്കേണ്ടതാണ്. ഗേറ്റ് അടച്ചിടുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ലെവൽ ക്രോസിംഗിൽ പ്രദർശിപ്പിച്ചതായും റെയില്‍വേ അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe