പയ്യോളി ഡോക്ടേഴ്സ് ലാബിൽ സൗജന്യ അസ്ഥി ബലക്ഷയ പരിശോധന ക്യാമ്പ് 27-ന്

news image
Mar 25, 2026, 7:41 am GMT+0000 payyolionline.in

പയ്യോളി: പയ്യോളിയിലെ പ്രമുഖ രോഗനിർണ്ണയ കേന്ദ്രമായ ഡോക്ടേഴ്സ് ലാബിൽ മാർച്ച് 27 ബുധനാഴ്ച സൗജന്യ അസ്ഥി ബലക്ഷയ പരിശോധന (Bone Mineral Density) ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈകുന്നേരം 3 മണി മുതൽ 7 മണി വരെയാണ് ക്യാമ്പ് നടക്കുക. പ്രശസ്ത ഓർത്തോപീഡിക് വിദഗ്ധൻ ഡോ. ഇബ്രാഹിം ഷഹബാനി ക്യാമ്പിന് നേതൃത്വം നൽകും.

ക്യാമ്പിന്റെ ഭാഗമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ഏകദേശം 2000 രൂപയോളം വില വരുന്ന ബി.എം.ഡി (BMD) ടെസ്റ്റും ഡോക്ടറുടെ കൺസൾട്ടേഷനും പൂർണ്ണമായും സൗജന്യമായിരിക്കും. പ്രായമായവരിലും സ്ത്രീകളിലും കണ്ടുവരുന്ന അസ്ഥി ദുർബലത, സന്ധിവേദന, ഒസ്റ്റിയോപ്പോറോസിസ് തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ക്യാമ്പ് ഏറെ പ്രയോജനകരമാകും.

അസ്ഥികളുടെ ആരോഗ്യം മുൻകൂട്ടി തിരിച്ചറിയാനും വിദഗ്ധ ചികിത്സാ നിർദ്ദേശങ്ങൾ തേടാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ലാബ് അധികൃതർ അറിയിച്ചു.

രജിസ്‌ട്രേഷനും വിവരങ്ങൾക്കും:
ഫോൺ: 0496 2969999, 2601874, 9447930223

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe