സിപിഐയുടെ തെരഞ്ഞെടുപ്പ് ശില്പശാല ഇരിങ്ങലിൽ ചേർന്നു

news image
Oct 12, 2025, 5:23 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി ലോക്കൽ തെരഞ്ഞെടുപ്പ് ശില്പശാല പി.എം.രവീന്ദ്രൻനഗർ (മൂരാട് കെ.എം ചന്ദ്രൻ്റെ വീട് ) വെച്ച് ചേർന്നു. സി. പി. ഐ സംസ്ഥാന കൗൺസിൽ മെമ്പർ ടി.കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വരുന്ന തെരഞ്ഞെടുപ്പിൽ പയ്യോളി മുനിസിപ്പാലിറ്റി ഭരണം എൽ.ഡി.എഫ് പിടിച്ചെടുക്കുന്നതിനാവശ്യമായ പ്രവർത്തനം നടത്താൻ പാർട്ടി പ്രവർത്തകർ മുന്നിട്ടിങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പാർട്ടി ജില്ലാ എക്സിക്യുട്ടീവ് മെമ്പർ ആർ .സത്യൻ മണ്ഡലം സെക്രട്ടറി അഡ്വ: എസ്.സുനിൽ മോഹൻ, കൗൺസിലർ റസിയ ഫൈസൽ, വടയൻ കണ്ടി നാരായൺ മാസ്റ്റർ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി മെമ്പർ കെ.ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങൽ അനിൽ കുമാർ സ്വാഗതവും എ.രാജൻ നന്ദിയും പറഞ്ഞു.പാർട്ടി കുടുംബത്തിലുള്ള 2025-ൽ എസ്.എസ്. എൽ.സി ഉന്നത വിജയികളായ ആവണി എം.ടി, (കോട്ടക്കൽ) നേഹ .എസ് .ശശി, സാരംഗ് .പി .വി.( ഇരിങ്ങൽ) വൈഗാലക്ഷമി ( അയനിക്കാട്) എന്ന കുട്ടികൾക്ക് മെമെൻ്റൊയും ക്യാശ് അവാർഡും നൽകി അനുമോദിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe