പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ 21 വരെ

news image
Oct 10, 2026, 8:04 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 മുതൽ 21 വരെ വിവിധ ചടങ്ങുകളോടെ നടക്കും. ക്ഷേത്രത്തിൽ നടക്കുന്ന വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും മേൽശാന്തി രജീഷ് നേതൃത്വം നൽകും. ഒക്ടോബർ 18 (ഞായറാഴ്ച): ഗ്രന്ഥം വെപ്പ് ചടങ്ങ് നടക്കും.ഒക്ടോബർ 19 (ദുർഗാഷ്ടമി): ദീപാരാധനയ്ക്ക് ശേഷം പ്രത്യേക ഗ്രന്ഥപൂജ ഉണ്ടായിരിക്കും.
ഒക്ടോബർ 20 (മഹാനവമി): മഹാനവമി ഗ്രന്ഥപൂജയോടൊപ്പം വാഹന പൂജയും ആയുധ പൂജയും നടക്കും. ഒക്ടോബർ 21 (വിജയദശമി): വിജയദശമി ദിനത്തിൽ വാഹനപൂജ, ഗ്രന്ഥപൂജ, ഗ്രന്ഥമെടുപ്പ് എന്നിവയ്ക്ക് ശേഷം കുട്ടികളുടെ വിദ്യാരംഭം ചടങ്ങുകൾ എന്നിവ നടക്കും

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe