പയ്യോളി: പയ്യോളി നഗരസഭയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണം ആരംഭിച്ചു. 37 ഡിവിഷനുകളിലായി മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പത്രികളാണ് ഇന്ന് സമർപ്പിക്കുന്നത്.

ഉച്ചയ്ക്ക് 12 മണിയോടെ എൽഡിഎഫ് നേതാക്കൾക്കൊപ്പം ആണ് സ്ഥാനാർത്ഥികൾ നഗരസഭ ഓഫീസിലേക്ക് എത്തിയത്. ഒന്നു മുതൽ 19 വരെ ഒരു വിഭാഗവും 19 മുതൽ 37 വരെ മറ്റൊരു വിഭാഗമാണ് പത്രികകൾ സ്വീകരിക്കുന്നത്.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി നിതിൻ ആണ് ഒന്നു മുതൽ 19 വരെയുള്ള ഡിവിഷനുകളുടെ വരണാധികാരി.
ഇറിഗേഷൻ വകുപ്പിലെ എക്സിക്യൂട്ടീവ് എൻജിനീയർ യുകെ ഗിരീഷ് കുമാറാണ് 19 മുതൽ 37 വരെയുള്ള ഡിവിഷനുകളുടെ വരണാധികാരി. ഓരോ സ്ഥാനാർത്ഥിയും ഒന്നിൽ കൂടുതൽ സെറ്റ് പത്രികകൾ സമർപ്പിക്കുന്നുണ്ട്.
