പയ്യോളി: പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം. പയ്യോളി ബീച്ച്റോഡ് സ്വദേശി സായ് വിന്റെ കാട്ടിൽ പ്രമോദ് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.40-ഓടെയായിരുന്നു അപകടം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. റെയിൽവേ ഗേറ്റിന് സമീപം വെച്ച് പ്രമോദിനെ ഇടിച്ച ട്രെയിൻ, മൃതദേഹം മീറ്ററുകളോളം ദൂരേക്ക് വലിച്ചിഴച്ച് റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തായി വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.
പരേതനായ വേണുവിന്റെയും രാധയുടെയും മകനാണ്.
ഭാര്യ: ഷിംന.
മക്കൾ: സാനിയ, കിരൺ.
സഹോദരങ്ങൾ: പ്രേമൻ, പ്രതാപൻ, യമുന, പ്രവീൺ, മുത്തു, പ്രവീണ.
പയ്യോളിയിൽ ട്രെയിനിടിച്ച് യുവാവ് മരിച്ചു; മൃതദേഹം മീറ്ററുകളോളം വലിച്ചിഴച്ച നിലയിൽ
Mar 22, 2026, 4:47 pm GMT+0000
payyolionline.in
