പയ്യോളിയിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതിവീണ് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്

news image
Jun 4, 2026, 3:37 pm GMT+0000 payyolionline.in

പയ്യോളി: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതിവീണ് യുവതിക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശിനിയും പയ്യോളി കേരള ഗ്രാമീണ ബാങ്കിലെ ജീവനക്കാരിയുമായ ബിയൂഷയ്ക്കാണ് (32) പരിക്കേറ്റത്.

ഇന്ന് (04/06/2026) രാവിലെയായിരുന്നു സംഭവം. പാലക്കാട് പാസഞ്ചർ സ്പെഷ്യൽ ട്രെയിനിൽ ജോലിസ്ഥലത്തേക്ക് എത്തിയതായിരുന്നു ബിയൂഷ. പയ്യോളി സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ശേഷം പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു.

ഉടൻ തന്നെ റെയിൽവേ അധികൃതരും സഹയാത്രക്കാരും ചേർന്ന് ഇവരെ പയ്യോളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം തുടർചികിത്സയ്ക്കായി വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭ്യമാകുന്ന വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe