പയ്യോളിയിൽ പാർക്കിങ് സൗകര്യം ഒരുക്കാൻ നഗരസഭ മുൻകൈയെടുക്കണം; വ്യാപാരി വ്യവസായി ഏകോപനസമിതി

news image
May 14, 2026, 5:00 am GMT+0000 payyolionline.in

പയ്യോളി: ദേശീയപാത വികസനത്തെത്തുടർന്ന് യാത്രാദുരിതം രൂക്ഷമായ പയ്യോളിയിൽ വാഹന പാർക്കിങ്ങിനായി നഗരസഭ അടിയന്തരമായി സൗകര്യം ഒരുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യോളി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്കും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

പയ്യോളി വ്യാപാര ഭവനിൽ നടന്ന ജനറൽ ബോഡി യോഗം ജില്ലാ വൈസ് പ്രസിഡന്റ് എം. സലാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ നേതാക്കളായ മണിയോത്ത് മൂസ, കെ.ടി. വിനോദൻ, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എം. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. വനിതാ വിംഗ് മണ്ഡലം പ്രസിഡന്റ് ബിന്ദു ബാലകൃഷ്ണൻ, ജസ്‌ന, പയ്യോളി വനിതാ വിംഗ് പ്രസിഡന്റ് രജുല സുരേഷ്, യൂത്ത് വിംഗ് പ്രസിഡന്റ് ഫർസാദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളായി കെ.എം. ഷമീർ (പ്രസിഡന്റ്), നാസർ എൻ.കെ.ടി (സെക്രട്ടറി), രവീന്ദ്രൻ അമ്പാടി (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe