പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ: ഏപ്രിൽ 30 നകം തെരഞ്ഞെടുപ്പ് കമീഷനെ അഭിപ്രായം അറിയിക്കണം

news image
Mar 12, 2025, 10:36 am GMT+0000 payyolionline.in

തിരുവനന്തപുരം: ഇ.ആർ.ഒ, ഡി.ഇ.ഒ അല്ലെങ്കിൽ സി.ഇ.ഒ തലങ്ങളിൽ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ ഏപ്രിൽ 30-നകം എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളും നിർദേശങ്ങൾ നൽകണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വിവിധ കക്ഷികളുടെ പ്രസിഡന്റുമാരുമായും പാർട്ടിയിലെ മുതിർന്ന അംഗങ്ങളുമായും ആശയവിനിമയം നടത്താനുള്ള താത്പര്യവും കമ്മീഷൻ അറിയിച്ചു.

സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സി.ഇ.ഒമാർ, ഡി.ഇ.ഒമാർ, ഇ.ആർ.ഒമാർ രാഷ്ട്രീയ പാർട്ടികളുമായി പതിവായി ആശയവിനിമയം നടത്തണമെന്ന് ഇലക്ഷൻ കമ്മീഷൻ അടുത്തിടെ വിളിച്ചു ചേർത്ത സമ്മേളനത്തിൽ നിർദേശിച്ചിരുന്നു. അത്തരം യോഗങ്ങളിലെ നിർദ്ദേശങ്ങൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ പരിഹരിക്കണമെന്നും മാർച്ച് 31നകം കമീഷന് നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷൻ രാഷ്ട്രീയ കക്ഷികൾക്ക് കത്ത് അയച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe