ആലപ്പുഴ: കായംകുളത്ത് കുളത്തിൽ വീണ് വിദ്യാർത്ഥികൾ മരിച്ചു. കണ്ണമംഗലം ശ്രീ മഹാദേവ ക്ഷേത്ര കുളത്തിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പത്തിയൂർ ഇടശ്ശേരി കണ്ടത്തിൽ പറമ്പിൽ സൽമാൻ (16), പത്തിയൂർ ഇടശ്ശേരി കല്ലുപുര വീട്ടിൽ തുളസിയുടെ മകൻ തുഷാർ (15) എന്നിവരാണ് മരിച്ചത്. പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും. സ്കൂളിൽ പരീക്ഷ കഴിഞ്ഞ് കുളത്തിൽ കുളിക്കാൻ എത്തിയതാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്നും അഗ്നിശമന സേന എത്തി ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.
പരീക്ഷ കഴിഞ്ഞ് കുളത്തിൽ കുളിക്കാനെത്തി അപകടം; കായംകുളത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
Jan 20, 2024, 10:06 am GMT+0000
payyolionline.in
പാലക്കാട് കാറിൽ രഹസ്യ അറ, തുറന്ന് പരിശോധിച്ച പൊലീസ് ഞെട്ടി, വന്‍ നോട്ടുകെട ..
കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ വേറെയാളെ നോക്കണമെന്ന് വി ഡി സതീശൻ