പാക് പൗരത്വമുള്ള കൊയിലാണ്ടി, വടകര സ്വദേശികളുൾപ്പെടെ മൂന്നു പേർ ഉടൻ രാജ്യം വിടണമെന്ന നോട്ടീസ് പിൻവലിച്ച് പോലീസ്

news image
Apr 27, 2025, 4:16 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട്ട് പാകിസ്ഥാൻ പൗരത്വം ഉള്ളവർക്ക്, രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നൽകിയ നോട്ടീസ് പോലീസ് പിൻവലിച്ചു. ഉന്നത നിർദേശത്തെ തുടർന്നാണ് തീരുമാനം. മൂന്നു പേർക്കായിരുന്നു കോഴിക്കോട് റൂറൽ പോലീസ് പരിധിയിൽ നോട്ടീസ് നൽകിയത്. മൂന്നുപേരും ലോങ് ടേം വിസയ്ക്ക് അപേക്ഷ നൽകിയിരുന്നുവെന്ന് പോലീസ് അറിയിച്ചു.

 

കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയിൽ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവർക്കായിരുന്നു നോട്ടീസ് ലഭിച്ചത്.

 

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ പൗരന്മാർക്കുള്ള വിസ ഇന്ത്യ റദ്ദാക്കിയിരുന്നു. പാക് പൗരന്മാരെ കണ്ടെത്തി നാടുകടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാർക്ക് നിർദേശവും നൽകിയിരുന്നു. 27-നകം നാടുവിടാനാണ് പാക് പൗരന്മാർക്കുള്ള നിർദേശം. മെഡിക്കൽ വിസയിലെത്തിയവർക്ക് 29 വരെ സമയം നൽകിയിട്ടുണ്ട്

.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe