പാലൂർ:പാലൂർ നൂറുൽ ഇസ്ലാം മദ്രസ നബിദിനം ആഘോഷിച്ചു. പ്രധാനാധ്യാപകൻ റിയാസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുള്ള ഹാജി സ്വാഗതം പറഞ്ഞു.
ഫൈസൽ അരീക്കര അധ്യക്ഷതവഹിച്ചു. നിഷാദ് ഹൈതമി അസ്‌ലം മൗലവി,സമീർ . റഫീഖ് അരീക്കര ഉമ്മർ , ഹാഫിള് റഹ്മത്തുള്ള എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് വാർഷിക പരീക്ഷയിൽ ഉന്നത വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളുടെ നബിദിനാഘോഷ പരിപാടിക്ക് സമാപനം കുറിച്ചു.