പാസ്‌പോർട്ട് അപേക്ഷ ; മാനദണ്ഡങ്ങളില്‍ മാറ്റം

news image
Sep 3, 2025, 9:36 am GMT+0000 payyolionline.in

ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കാനും പുതിയതായി അപേക്ഷിക്കാനുമുള്ള ഫോട്ടോ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. സെപ്റ്റംബർ ഒന്ന് മുതല്‍ ഇന്റർനാഷണല്‍ സിവില്‍ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) പുതിയനിയമങ്ങള്‍ക്കനുസരിച്ചുള്ള ഫോട്ടോകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ഇന്ത്യൻകോണ്‍സുലേറ്റ് അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെസർക്കുലറിനെ തുടർന്നാണ് ഈ പുതിയ നിർദേശം.

 

പുതിയ ഫോട്ടോ മാനദണ്ഡങ്ങള്‍

 

● പശ്ചാത്തലം വെളുത്ത നിറത്തിലുള്ള പശ്ചാത്തലത്തില്‍ എടുത്ത കളർ ഫോട്ടോ ആയിരിക്കണം.

 

● അളവ് ഫോട്ടോയ്ക്ക് 630×810 പിക്സല്‍ വലുപ്പം വേണം.

 

● ഫ്രെയിമിംഗ് മുഖവും തോളുകള്‍ക്ക് മുകളിലുള്ള ഭാഗവും വ്യക്തമായി കാണണം. ഫോട്ടോയുടെ 80-85% ഭാഗം മുഖമായിരിക്കണം.

 

● ഗുണമേന്മ കമ്പ്യൂട്ടർ എഡിറ്റിംഗ്, ഫില്‍ട്ടറുകള്‍ എന്നിവ പാടില്ല. ചിത്രത്തിന് സ്വാഭാവിക നിറമുണ്ടായിരിക്കണം. മങ്ങലോ ബ്ലറോ ഉണ്ടാകരുത്.

 

● പ്രകാശം ഫോട്ടോയില്‍ നിഴലുകള്‍, റെഡ്-ഐ, ഫ്ലെയർ എന്നിവ ഇല്ലാത്ത ഏകീകൃതമായ പ്രകാശമായിരിക്കണം.

 

● മുഖഭാവം കണ്ണുകള്‍ തുറന്നിരിക്കണം, വായ അടച്ചിരിക്കണം. മുഖം നേരെ മുന്നോട്ട് നോക്കി നില്‍ക്കണം. തല ചരിഞ്ഞതാകരുത്.

 

● ആക്സസറികള്‍ കണ്ണടകള്‍ ധരിക്കരുത്. മതപരമായ കാരണങ്ങളില്ലാതെ തല മറയ്ക്കാൻ പാടില്ല. നെറ്റി മുതല്‍ താടി വരെയുള്ള ഭാഗം വ്യക്തമായി കാണണം.

 

● ക്യാമറ ദൂരം ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറയും വ്യക്തിയും തമ്മില്‍ കുറഞ്ഞത് 1.5 മീറ്റർ അകലം ഉണ്ടായിരിക്കണം. പുതിയ നിയമങ്ങള്‍ പ്രവാസികള്‍ക്ക് പാസ്‌പോർട്ട് സേവനങ്ങള്‍ എളുപ്പമാക്കാനും സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe