തിരുവനന്തപുരം : പിഎസ്സിയിൽ നിയമനശുപാര്‍ശകൾ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. നിയമനശുപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും അഡ്വൈസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായി ജൂലൈ 1 മുതല്‍ എല്ലാ നിയമനശുപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കാന്‍ കമീഷന് തീരുമാനിച്ചു. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമാക്കിയ നിയമന ശുപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭ്യമാക്കുക. ഇത്തരത്തില്‍
പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയയ്ക്കുന്ന രീതി നിര്ത്തലാക്കുന്നതാണെന്നും പിഎസ്സി അറിയിച്ചു.
മറ്റ് പിഎസ്സി അറിയിപ്പുകൾ താഴെപ്പറയുന്ന തസ്തികയിലേക്ക് അഭിമുഖം നടത്തും
- പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍
(അറബിക്) യുപിഎസ് (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 166/2024).
താഴെപ്പറയുന്ന തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
- വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (കാറ്റഗറി നമ്പര്‍ 75/2024).
- വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ, വിശ്വകര്‍മ്മ) (കാറ്റഗറി നമ്പര്‍ 166/2024, 168/2024, 171/2024, 172/2024, 271/2024, 798/2024).
- വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പര്‍ 180/2024, 186/2024, 709/2024).